ddd

നെയ്യാ​റ്റിൻകര: നിറയെ യാത്രക്കാരുമായി സർവീസ് നടത്തുന്നതിനിടെ കടുത്ത നെഞ്ചുവേദയുണ്ടായതിനെ തുടർന്ന് ബസ് ഒതുക്കി നിറുത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. നെയ്യാ​റ്റിൻകര കെ.എസ്.ആർ.ടി. സി ബസ് സ്​റ്റാൻഡിന് സമീപം വാടിത്തോപ്പ് വീട്ടിൽ ഗോപി (56) ആണ് മരിച്ചത്. കഴിഞ്ഞ ജൂലായിൽ സർവീസിൽ നിന്ന് വിരമിച്ച ഗോപി ഡിപ്പോയിൽ ഡ്രൈവർമാരുടെ കുറവ് കാരണം താത്കാലികമായി ജോലിക്ക് കയറിയതായിരുന്നു.

നെയ്യാ​റ്റിൻകരയിൽ നിന്ന് കുളത്തൂർ ഹൈസ്‌കൂൾവരെയുള്ള സർവീസ് കഴിഞ്ഞ് തിരികെ വരുമ്പോൾ തിരുപുറം ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ഉടൻ ക്ഷേത്രപൂജാരിയുടെ കാറിൽ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നെയ്യാ​റ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഗീത. മക്കൾ: അരുൺ, സന്ധ്യ. സംസ്‌കാരം ഇന്ന് രാവിലെ.