1

വിഴിഞ്ഞം: നാലംഗ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തീരത്തെ പടിക്കെട്ടുകളിലൂടെ ബീച്ചിലേക്കിറങ്ങി. മെഡിക്കൽ കോളേജ് സ്വദേശി അരുൺ (30), കോട്ടയ്ക്കകം സ്വദേശി രാമൻ(24) അവനവഞ്ചേരി സ്വദേശി നന്ദു (26),​ മാമം സ്വദേശി ശ്രീനാഥ് (25) എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് അപകടിൽപ്പെട്ടത്. സീറോക്ക് ബീച്ചിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലാണ് സംഭവം.

കാർ മറിയാതിരുന്നതും സംഭവസമയം വിനോദ സഞ്ചാരികൾ ഇല്ലാതിരുന്നതും വൻ അപകടം ഒഴിവാക്കി. മദ്യലഹരിയിൽ ഓടിച്ച കാറാണ് ബീച്ചിലേക്കുള്ള പടികളും തകർത്ത് കടൽ തീരത്തോട് ചേർന്നുള്ള നടപ്പാതയിലേക്ക് ഇറങ്ങിയത്. കാറിലുണ്ടായിരുന്നവർക്കെതിരെ കേസ് എടുതായി കോവളം പൊലീസ് പറഞ്ഞു. കാർ കസ്റ്റഡിയിലെടുത്തു.