kovalam

കോവളം: രാഷ്ട്രപിതാവിന്റെ 150-ാംജന്മവാർഷിക ദിനത്തിൽ പ്ലാസ്റ്റിക്ക് രഹിത വിഴിഞ്ഞത്തിനായുള്ള ക്യാമ്പയിൻ തുടങ്ങി. പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതാക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ആയിരം വീടുകളിൽ പുനരുപയോഗ ശേഷിയുള്ള തുണിസഞ്ചികൾ വിതരണം ചെയ്യും. അദാനി
ഫൗണ്ടേഷന്റെ സാമൂഹ്യപ്രതിബദ്ധത വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും നടക്കും. ഗാന്ധി ജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം കോർപ്പറേഷൻ ആരോഗ്യ വിഭാഗവും വിഴിഞ്ഞം ജനമൈത്രി പൊലീസും അദാനി ഫൗണ്ടേഷനും സംയുക്തമായി വിഴിഞ്ഞം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരം ശുചീകരിച്ചു. അഫ്ക്കോൺസ് കമ്പനിയുടെയും വിഴിഞ്ഞം ലയൺസ് ക്ലബിന്റെയും സഹകരണത്തോടെ "ഫിറ്റ് ഇൻഡ്യാ പ്ലോഗിംങ്ങ് " എന്ന പേരിൽ പ്ലാസ്റ്റിക്ക് പിക്കിംഗ് ക്യാമ്പയിനും സംഘടിപ്പിച്ചു. ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം വിഴിഞ്ഞം വാർഡ് കൗൺസിലർ എൻ.എ. റഷീദ് നിർവഹിച്ചു. സാമൂഹ്യപ്രതിബദ്ധത വിഭാഗം മേധാവി ഡോക്ടർ അനിൽ ബാലകൃഷ്ണൻ, ജനമൈത്രി പൊലീസ് വിഭാഗം മേധാവി പ്രദീപ് കുമാർ. എൻ.ആർ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ആരോൺ ബി, പ്രേം നവാസ്, അസി. ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷിനു, രാജി എന്നിവർ നേതൃത്വം നൽകി.