p-u-chithra
p u chithra

ഇന്നലെ നടന്ന വനിതകളുടെ 1500 മീറ്ററിൽ രണ്ടാം ഹീറ്റ്സിൽ എട്ടാമതായാണ് ഫിനിഷ് ചെയ്യാനായതെങ്കിലും തന്റെ കരിയറിലെ മികച്ച സമയം കണ്ടെത്തി മലയാളി അത്‌ലറ്റ് പി.യു. ചിത്ര.

4 മിനിട്ട് 11.10 സെക്കൻഡിലാണ് ചിത്ര ഫിനിഷ് ചെയ്തത്. 4 മിനിട്ട് 08.32 സെക്കൻഡിലാണ് ഹീറ്റ്സിൽ മൗറഷ്യസിന്റെ റബാബെ അറാഫി ഒന്നാമതെത്തിയത്.

12പേർ മത്സരിച്ച ഹീറ്റ്സിലാണ് ചിത്ര എട്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്തത്. മൂന്ന് ഹീറ്റ്സുകളിലുമായി 35പേർ മത്സരിച്ചപ്പോൾ ചിത്ര 30-ാമതായി.

ദോഹയിൽത്തന്നെ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ ജേതാവ് എന്ന നിലയിലാണ് ചിത്ര ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.

2017ൽ ഏഷ്യൻ ചാമ്പ്യനായിട്ടും ചിത്രയെ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കാതിരുന്നത് വിവാദമായിരുന്നു.