1. ആദ്യത്തെ കൃത്രിമ പ്ളാസ്റ്റിക് ?
ബേക്കലൈറ്റ്
2. ഗാൽവനൈസേഷൻ പ്രക്രിയയിൽ ഉപയോഗിക്കുന്ന ലോഹം?
സിങ്ക്
3. ക്ഷാരസ്വഭാവമുള്ള ഏക വാതകം?
അമോണിയ
4. ഏറ്റവും കൂടുതൽ ദ്രവണാങ്കമുള്ള ലോഹം?
ടങ്‌സ്റ്റൺ
5. നിയോൺ ലാമ്പിന്റെ നിറം?
ഓറഞ്ച്
6. പ്ളാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന വിഷവാതകം ?
ഡയോക്സിൻ
7. സസ്യസ്വേദനത്തെ നിയന്ത്രിക്കുന്ന ലോഹം?
പൊട്ടാസ്യം
8. പെൻഡുലം ക്ളോക്ക് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ക്രിസ്റ്റ്യൻ ഹൈജൻസ്
9. സ്മെല്ലിങ് സാൾട്ട് എന്നറിയപ്പെടുന്നത്?
അമോണിയം കാർബണേറ്റ്
10. കൃത്രിമമായി നിർമ്മിച്ച രണ്ടാമത്തെ മൂലകം?
പ്രോമിത്തീയം
11. ഓക്സിജൻ എന്ന പേര് നൽകിയതാര്?
ലാവോസിയർ
12. മെഴുകിൽ പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം?
ലിഥിയം
13. ആണവ റിയാക്ടറുകളിൽ കവചമായി ഉപയോഗിക്കുന്ന ലോഹം?
ലെഡ്
14. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത്?
മീഥേൻ
15. ഒന്നാം ലോകമഹായുദ്ധത്തിൽ രാസായുധമായി ഉപയോഗിച്ച വാതകം?
ക്ളോറിൻ
16. ഡൗ പ്രക്രിയയിലൂടെ നിർമ്മിക്കപ്പെടുന്ന ലോഹം?
മഗ്നീഷ്യം
17. ഹിരണ്യ എന്നറിയപ്പെടുന്ന ലോഹം?
സ്വർണം
18. ആദ്യമായി റെക്കാഡ് ചെയ്യപ്പെട്ട ശബ്ദം ആരുടേതാണ്?
തോമസ് ആൽവ എഡിസൻ
19. നെഗറ്റീവ് ഊഷ്മാവ് കാണിക്കാത്ത സ്കെയിൽ?
കെൽവിൻ സ്കെയിൽ
20. ഗാമ കിരണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
പോൾ വില്യാർഡ്
21. വൈദ്യുതകാന്തികതരംഗങ്ങളിൽ ഏറ്റവും ആവൃത്തി കൂടിയ തരംഗം?
ഗാമ
22. വജ്രത്തിന്റെ തിളക്കത്തിന് കാരണമെന്ത്?
പൂർണാന്തര പ്രതിഫലനം
23. വസ്തുവിനെക്കാൾ ചെറിയ പ്രതിബിംബം ഉണ്ടാക്കുന്ന ദർപ്പണം?
കോൺവെക്സ്
24. ഇന്ത്യയിലെ ആദ്യത്തെ അണുനിലയം?
അപ്സര
25. സൂര്യനടക്കമുള്ള നക്ഷത്രങ്ങളുടെ ചൂടിനും പ്രകാശത്തിനും കാരണം?
ന്യൂക്ളിയർ ഫ്യൂഷൻ