pvl

കാട്ടാക്കട: ജില്ലാ പഞ്ചായത്ത് ആർ.എം.എസ്.എ യുടെ 52 ലക്ഷം രൂപ വിനിയോഗിച്ച് പൂവച്ചൽ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗം ജി.ഒ. ഷാജി, പി.ടി.എ പ്രസിഡന്റ് പ്രദീപ്, എസ്.എം.സി.ചെയർമാൻ പൂവച്ചൽസുധീർ, പ്രിൻസിപ്പൽമാരായ എം.എൻ. മീന, കെ. നിസ, ഹെഡ്മിസ്ട്രസ് കെ. ഗീത, പി.ടി.എ ഭാരവാഹികളായ സെയ്യദ് കുഞ്ഞ്, ഷമീലാ ജലീൽ, ബിജുകുമാർ എന്നിവർ സംസാരിച്ചു. ആർട്സ് ആൻഡ് കൾച്ചറൽ റൂം, കമ്പ്യൂട്ടർ റൂം, ആക്ടിവിറ്റി റൂം, ക്ലാസ്സ് മുറികൾ എന്നിവയാണ് ബഹുനില മന്ദിരത്തിൽ നിർമ്മിക്കുന്നത്.