madavoor

കിളിമാനൂർ: ഉപജില്ല ശാസ്ത്ര നാടക മത്സരത്തിൽ തുടർച്ചയായി പത്താം തവണയും മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ അവതരിപ്പിച്ച നാടകം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹരിതോർജ്ജമാണ് ഭൂമിയുടെ നിലനിൽപ്പിനും മാനവരാശിയുടെ ശോഭനമായ ഭാവിക്കും അനിവാര്യമെന്ന് ഒാർമ്മപ്പെടുത്തുന്ന "മരം പെയ്ത മഴ" എന്ന നാടകത്തിനാണ് സമ്മാനം. ശാസ്ത്രാദ്ധ്യാപകൻ സതീഷ് കുമാർ, ബോസ് എന്നിവരുടെ പരിശീലനത്തിൽ ദേവിക കൃഷ്ണൻ, അരുന്ധതി, ഗൗരി, സ്വാതി, ശിവാജ്ഞലി ഹരികുമാർ, അനാമിക, ജീവൻ, കൃഷ്ണജിത്ത് എന്നിവരാണ് നാടകത്തിലഭിനയിക്കുന്നത്.