karatte

വർക്കല: നാഷണൽ സ്പോർട്സ് മിഷൻ പാരിപ്പളളിയിൽ നടത്തിയ സംസ്ഥാനതല കരാട്ടെ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കൊല്ലം ജില്ല ചാമ്പ്യന്മാരായി.ജയലാൽ എം.എൽ.എ മത്സരം ഉദ്ഘാടനം ചെയ്തു. സ്പോർട്സ് മിഷൻ ദേശീയ ചെയർമാൻ നെടുമൺകാവ് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.വേൾഡ് കരാട്ടെ ഫെഡറേഷൻ ജഡ്ജ് ഷാജി എസ്.കൊട്ടാരത്തിൽ,ചീഫ് ഓർഗനൈസർ വിക്രമൻ നായർ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികകുമാരി, പഞ്ചായത്തംഗം എ.ഡി.ലാൽ, നെടുങ്ങോലം രഘു,നടയ്ക്കൽശശി,എച്ച്.അബ്ദുൽകരിം, ബി.പ്രദീപ്,എൻ.വിജയകുമാർ, ജി.തങ്കരാജ്,എസ്.ബാലു,പി.എം.രാധാകൃഷ്ണൻ, കാട്ടുപുറംബാബു, കെ.ജി.ഉണ്ണിത്താൻ, പി.വി.സത്യൻ, വെളിയം സജിം,റോബിൻ മീയണ്ണൂർ,സുഭാഷ് ഇടയ്ക്കിടം എന്നിവർ സംസാരിച്ചു.സെൻസെയ് ചാൾസ് മോഹൻമെന്റ് സ്വാഗതവും വടക്കേവിള ശശി നന്ദിയും പറഞ്ഞു.സമാപന സമ്മേളനത്തിൽ ചെയർമാൻ നെടുമൺകാവ് ഗോപാലകൃഷ്ണൻ വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി.