നെയ്യാറ്റിൻകര: കേരളാ ലാറ്റിൻകാത്തലിക് അസോസിയേഷൻ സംസ്ഥന സമ്മേളനം ഡിസംബർ 1ന് നെയ്യാറ്റിൻകരയിൽ നടക്കും. പത്താംങ്കല്ലിലെ പഴയ ബിഷപ്‌സ് ഹൗസിൽ സ്വാഗത സംഘം ഓഫീസ് തുറന്നു. ഓഫിസിന്റെ ഉദ്ഘാടനം നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസെന്റ് സാമുവൽ നിർവഹിച്ചു. കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അന്റണി നെറോണ അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ്, സംസ്ഥന ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് നെയ്യാറ്റിൻകര രൂപത കെ.എൽ.സി.എ പ്രസിഡന്റ് ഡി. രാജു, രൂപതാ അൽമായ കമ്മിഷൻ ഡയറക്ടർ ഫാ. എസ്.എം. അനിൽകുമാർ, തിരുവനന്തപുരം രൂപതാ പ്രസിഡന്റ് പാട്രിക് മൈക്കിൾ, വിജയപുരം രൂപതാ പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, പുനലൂർ രൂപത പ്രസിഡന്റ് ക്രിസ്റ്റഫർ, കൊല്ലം രൂപത ട്രഷറർ പ്രൊഫ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.