bjp

തിരുവനന്തപുരം: വീടുകൾ തോറും കയറിയിറങ്ങിയുള്ള പ്രചാരണത്തിലായിരുന്നു വട്ടിയൂർക്കാവിലെ എൻ.ഡി.എ സ്ഥാനാർത്ഥി എസ്. സുരേഷ്. വലിയവിളയിൽ നിന്നാണ് ഭവനസന്ദർശനം ആരംഭിച്ചത്. പൊരിവെയിലിനെ വകവയ്ക്കാതെ നിരവധി പ്രവർത്തകരാണ് സ്ഥാനാർത്ഥിക്കൊപ്പം വീടുകൾ തോറും കയറിയിറങ്ങി വോട്ട് തേടിയത്. ഉച്ചയോടെ കവടിയാർ കൊട്ടാരത്തിലെത്തിയ സ്ഥാനാർത്ഥിയെ രാജകുടുംബാംഗങ്ങളായ ഗൗരി പാർവതിഭായി, ഗൗരി ലക്ഷ്മിഭായി, ആദിത്യവർമ്മ എന്നിവർ ചേർന്ന് സ്വീകരിച്ചു. രാജകുടുംബാംഗങ്ങൾ സ്ഥാനാർത്ഥിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ആശംസിച്ചു. ഉച്ചയ്ക്ക് ശേഷം പേരൂർക്കടയിലായിരുന്നു ഗൃഹസന്ദർശനം. കിണവൂരിലെയും ശാസ്തമംഗലത്തെയും ഏരിയാ കൺവെൻഷനുകളിലും സുരേഷ് പങ്കെടുത്തു.