തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചൂടിലൊരു 'പടംവരപ്പ്". വട്ടിയൂർക്കാവിലെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്തിനെ സ്വീകരിച്ചത് 15 ഓളം ചിത്രകാരൻമാർ. ലൈവായി തന്റെ ചിത്രം പകർത്തിയത് കണ്ടപ്പോൾ പ്രശാന്ത് ഞെട്ടി. കാഴ്ചക്കാർ അദ്ഭുതപ്പെട്ടു. വ്യത്യസ്തമായ ഈ പരിപാടിക്ക് പിന്നിൽ 'ഫ്രണ്ട്സ് ഒഫ് മേയർ ബ്രോ"യിലെ യുവാക്കളായിരുന്നു. ഇന്നലെ ചെട്ടിവിളാകത്ത് നിന്നാണ് പ്രശാന്ത് വോട്ടഭ്യർത്ഥന ആരംഭിച്ചത്. തുടർന്ന് കുടപ്പനക്കുന്നിൽ ഗൃഹസന്ദർശനം. പേരൂർക്കട മാർക്കറ്റിലും കാഞ്ഞിരംപാറയിലും സ്ഥാനാർത്ഥി വോട്ടഭ്യർത്ഥനയുമായി എത്തി. രാഷ്ട്രീയം പറയാതെ സൗഹാർദ്ദത്തോടെയുള്ള വോട്ടഭ്യർത്ഥന. വട്ടിയൂർക്കാവ് ജംഗ്ഷനിലെ പ്രചാരണത്തിന് ശേഷം മുട്ടട മേഖല കൺവെഷനിലും സ്ഥാനാർത്ഥി പങ്കെടുത്തു.