3

ശ്രീകാര്യം : ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ശ്രീകാര്യം റോസ് നഗർ പട്ടമാംമൂട് വീട്ടിൽ പരേതനായ താജൂദ്ദീന്റെയും ഹാത്തൂൻ ബിവിയുടെയും മകൻ ഷാനവാസ് ( 38) ആണ് മരിച്ചത്. ശ്രീകാര്യം മാർക്കറ്റിലെ പച്ചക്കറി വിൽപ്പനകാരനായിരുന്നു. ബുധനാഴ്ച ഉച്ചയോടെ പുലിയൂർകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രകുളത്തിൽ കുളിക്കുന്നതിനിടെയായിരുന്നു.അപകടം. സഹോദരങ്ങൾ:ഷംനാദ് ,പരേതയായ ലൈലാബിവി.