കേരളത്തിന് ഇരട്ടക്കിരീടം
അമൃത്‌സർ : പഞ്ചാബിൽ നടന്ന 32-ാമത് ഫെഡറേഷൻ കപ്പ് വോളിബാൾ ടൂർണമെന്റിൽ കേരളത്തിന് പുരുഷ -വനിതാ കിരീടങ്ങൾ.
പുരുഷവിഭാഗം ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് തമിഴ്നാടിനെയാണ് കേരളം കീഴടക്കിയത്. സ്കോർ 25-21, 25-18, 25-18 പഞ്ചാബിനാണ് മൂന്നാം സ്ഥാനം.
വനിതകളുടെ ഫൈനലിൽ മലയാളി താരങ്ങൾ അണിനിരന്ന റെയിൽവേയ്‌സിനെയാണ് കേരളം നേരിട്ടുള്ള സെറ്റുകൾക്ക് തറപറ്റിച്ചത്. കഴിഞ്ഞ ദേശീയ ചാമ്പ്യൻഷിപ്പിലും കേരളം റെയിൽവേയ്സിനെ തകർത്തിരുന്നു. 12 അംഗ കേരള ടീമിൽ 11 പേരും കെ.എസ്.ഇ.ബിയുടെ കളിക്കാരായിരുന്നു. 25-11, 25-15, 25-19 എന്ന സ്കോറിന് തികച്ചും ആധികാരികമായിരുന്നു കേരള വനിതകളുടെ വിജയഭേരി.