1. മോണ്ട്‌സ് പ്രക്രിയ ഏത് ലോഹത്തെ വേർതിരിക്കാനാണ് ഉപയോഗിക്കുന്നത്?
നിക്കൽ
2. യുറേനിയം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
മാർട്ടിൻ ക്ളാപോർത്ത്
3. അൾട്രാവയലറ്റ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
ജോഹാൻ വില്യം റിട്ടർ
4. മൂലകം എന്ന പദം ആദ്യമായി നിർദ്ദേശിച്ച വ്യക്തി?
റോബർട്ട് ബോയിൽ
5. ഏറ്റവും ഭാരം കൂടിയ ലോഹം?
ഓസ്മിയം
6. ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത്?
മാക്സ് പ്ളാങ്ക്
7. അലസവാതകങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
വില്യം റാംസേ
8. വുൾഫ്രം എന്നറിയപ്പെടുന്ന ലോഹം?
ടങ്‌സ്റ്റൺ
9. അതിചാലകത കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
കാമർലിംഗ് ഓൺസ്
10. ഏറ്റവും സ്ഥിരതയുള്ള മൂലകം?
ലെഡ്
11. വോട്ട് ചെയ്യുമ്പോൾ വിരലിൽ പുരട്ടുന്ന നൈട്രജൻ സംയുക്തം?
സിൽവർ നൈട്രേറ്റ് ലായനി
12. ഏത് ലോഹത്തിന്റെ അയിരാണ് സ്റ്റിബ്‌നൈറ്റ്?
ആന്റിമണി
13. ടിന്നിന്റെ മുഖ്യ അയിര്?
കാസിറ്ററൈറ്റ്
14. ഫലങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?
കാത്സ്യം കാർബണേറ്റ്
15. വസ്തുവിനേക്കാൾ വലിയ പ്രതിബിംബം ഉണ്ടാക്കുന്ന ദർപ്പണം?
കോൺകേവ് മിറർ
16. ഹിഡൻ ഗ്യാസ് എന്നറിയപ്പെടുന്നത്?
ക്രിപ്റ്റോൺ
17. ഖരപദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന രീതി?
ചാലനം
18. നാഗസാക്കിയിൽ ആറ്റംബോംബ് വർഷിച്ച വിമാനം?
ബോക്സ്‌കാർ
19. ഇന്ത്യൻ ആണവ ഭൗതികശാസ്ത്രത്തിന്റെ പിതാവ്?
ഹോമി. ജെ. ഭാഭ
20. വെള്ളെഴുത്ത് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?
കോൺവെക്സ് ലെൻസ്
21. മെഴുകുതിരിയുടെ രാസചരിത്രം എന്ന കൃതി രചിച്ചത്?
മൈക്കൽ ഫാരഡെ
22. ഷഡ്‌പദങ്ങൾക്ക് ജലോപരിതലത്തിൽ നടക്കാൻ കഴിയുന്നതിന് കാരണം?
ജലത്തിന്റെ പ്രതലബലം
23. ടെലിവിഷൻ റേഡിയോ സംപ്രേഷണത്തിനുപയോഗിക്കുന്ന തരംഗം?
റേഡിയോ തരംഗങ്ങൾ
24. പ്രകൃത്യാലുള്ള റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയത്?
ഹെൻറി ബെക്വറൽ
25. ഒരു ദ്രാവകം അതിദ്രവത്വം കൈവരിക്കുന്ന താപനില?
ലാംഡ പോയിന്റ്.