gandhijayandi

മുടപുരം: കിഴുവിലം പറയത്തുകോണം സയൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ഗാന്ധിജയന്തി ദിനാഘോഷം ജിഷയുടെ അദ്ധ്യക്ഷതയിൽ കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ജി.ഗിരീഷ് കുമാർ മുഖ്യാതിഥിയായി. നിഖിൽചന്ദ്രൻ നന്ദി പറഞ്ഞു. ഗാന്ധിജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി കുട്ടികൾക്കായി പ്രശ്നോത്തരി, ഗാന്ധി കവിതകളുടെ ആലാപനം എന്നിവ നടന്നു. തുടർന്ന് താലൂക്കാശുപത്രിയിൽ പൊതി ചോറുകൾ വിതരണം ചെയ്തു.