maalinyam

മുടപുരം : കോരാണി - ചിറയിൻകീഴ് റോഡിലെ മുടപുരം ആയുർവേദ ആശുപത്രി ബസ് സ്റ്റോപ്പിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവായതായി പരാതി. നിരവധി കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ഇതുവഴി സർവീസ് നടത്തുന്നതിനാൽ ദിനംപ്രതി ഇരുനൂറിലേറെ യാത്രക്കാർ ഇവിടെ വന്നുപോകുന്നുണ്ട്. സാമൂഹ്യ വിരുദ്ധർ വലിച്ചെറിയുന്ന മദ്യക്കുപ്പികൾ പൊട്ടിച്ചിതറി കിടക്കുന്നതിനാൽ യാത്രക്കാർക്ക് ഇവിടെ വന്ന് നിൽക്കാനോ ബസിൽ നിന്നിറങ്ങാനോ കഴിയാത്ത അവസ്ഥയാണ്. ചിതറിക്കിടക്കുന്ന കുപ്പിച്ചില്ലുകൾ സ്കൂൾ കുട്ടികൾക്കും മറ്റ് കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാൽ ഇതിനെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.