oato

കിളിമാനൂർ: ഗാന്ധിജയന്തിയോടനുബന്ധിച്ച് പുതിയകാവ് ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തിരക്കേറിയ പുതിയകാവ് ടൗൺ ശുചീകരിച്ചു. ടെലിഫോൺ എക്സ്ചേഞ്ച്, പോസ്റ്റോഫീസ് തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളും നൂറ് കണക്കിന് വ്യാപാര സ്ഥാപനങ്ങളും, കിളിമാനൂർ ചന്തയും സ്ഥിതി ചെയ്യുന്ന പുതിയകാവ് ടൗണിൽ മാലിന്യങ്ങൾ കുന്നുകൂടിയതോടെയാണ് ഓട്ടോക്കാർ രംഗത്തിറങ്ങിയത്. മാലിന്യങ്ങൾ പിക്കപ്പുകളിൽ നീക്കം ചെയ്തതോടൊപ്പം ടൗണിൽ റോഡിനിരുവശത്തുമായി വളർന്നു പന്തലിച്ച കാടുകളും ഇവർ ചെത്തിക്കളഞ്ഞു. രാവിലെ യൂണിയന്റെ നേതൃത്വത്തിൽ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണം വിതരണം ചെയ്തു.