sajan

കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോടും പരിസരങ്ങളിലും ബൈക്കിൽ കറങ്ങി മാല പൊട്ടിക്കുന്ന രണ്ടുപേരെ പിടികൂടി. ഇവരുടെ കൈയിൽ നിന്നും 38പവന്റെ സ്വർണവും പൊലീസ് പിടിച്ചെടുത്തു. അടിമനതുറ അമ്പലത്തുമൂല സ്വദേശി റോയ് (24), പു‌ല്ലുവിള പുതിയതുറ സ്വദേശി സജൻ (28)എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം സ്പെഷ്യൽ സ്‌ക്വാഡ് പൊലീസ് എസ്.ഐ ജോൺ ബോസ്കോയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കൊല്ലങ്കോട് കണ്ണനാകം ജംഗ്ഷനിൽ പട്രോളിംഗ് നടത്തവെ സംശയാസ്പദമായി ചുറ്റിതിരിഞ്ഞ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യവെയാണ് ഇവർ മോഷ്ടാക്കളാണെന്ന് വ്യക്തമായത്. കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട്,നിദ്രവിള, എസ്.ടി.മങ്കാട്, പുതുക്കട എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മാല മോഷണം നടത്തിയിരുന്നതായി ഇവർ പൊലീസിനോട് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹജരാക്കി.