1

വെഞ്ഞാറമൂട്: നവരാത്രി ആഘോഷവും ശ്രീ അമ്മൻ സംഗീതാർച്ചനയും 7 ന് വണികവൈശ്യ ദേവസ്വം സമിതിയുടെ ആഭിമുഖ്യത്തിൽ കീഴായിക്കോണം ശ്രീ മുത്താരമ്മൻ ദേവീക്ഷേത്ര അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.7ന് രാവിലെ 6ന് മഹാഗണപതി ഹോമം, 7ന് ദേവീ കീർത്തനം ആലാപനം, 8ന് സമൂഹ സർവൈശ്വര്യപൂജ,10ന് ഉദ്ഘാടന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും.സംഘം സംസ്ഥാന പ്രസിഡന്റ് എസ്.കുട്ടപ്പൻ ചെട്ടിയാർ അദ്ധ്യക്ഷത വഹിക്കും.അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയായായിരിക്കും.ഡി.കെ.മുരളി എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും.എസ്.തങ്കപ്പൻ ചെട്ടിയാർ, എസ്.സുബ്രഹ്മണ്യൻ ചെട്ടിയാർ, എസ്.ജി.സുബ്രഹ്മണ്യം അപ്പു, സി.അർജുനൻ, എ.മോഹനൻ, എ.ഷാനവാസ്, എസ്.നാഗരാജൻ ചെട്ടിയാർ, കെ.ഗോപാലകൃഷ്ണൻ ചെട്ടിയാർ, എൽ.രത്നമ്മാൾ, എൽ.ഷീലാകുമാരി എന്നിവർ പങ്കെടുക്കും.12.30 മുതൽ ശ്രീ അമ്മൻ സംഗീതാർച്ചന അവതരണം സി.എൽ.പത്മകുമാരി,സി എൽ.ജയശ്രീ ഉച്ചയ്ക്ക് 1.30ന് സ്മിതാ ആഡിറ്റോറിയത്തിൽ സമൂഹസദ്യ വൈകിട്ട് 2.30ന് നടക്കുന്ന പ്രഭാഷണത്തിൽ പ്രൊഫ. എസ്.രാജേന്ദ്രൻ, എം.ജി.മഞ്ചേഷ്, കെ. വേലായുധൻ, ശ്രീരംഗൻ എന്നിവർ പങ്കെടുക്കും.വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എ.എസ്.രാജമ്മാൾ അദ്ധ്യക്ഷത വഹിച്ചു.രാത്രി 7 മുതൽ നൃത്തനൃത്യങ്ങൾ, അവതരണം എസ്. അഭിരാമി, എസ്.ഐ. നന്ദന,എസ്.ഐ.നന്ദിനി,ദേവാർച്ചന മുരളീധരൻ,ആദിത്യ അനിൽകുമാർ. പത്രസമ്മേളനത്തിൽ എസ്.കുട്ടപ്പൻ ചെട്ടിയാർ,എസ്.സുബ്രഹ്മണ്യൻ ചെട്ടിയാർ,ഗോപകുമാർ,കെ.വേലായുധൻ, ഷെരീർ വെഞ്ഞാറമൂട് എന്നിവർ പങ്കെടുത്തു.