img

വർക്കല: ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപിതാവിന്റെ പൂർണകായ ശില്പം സ്കൂളിനു സമർപ്പിച്ച് മാതൃകയായി ഇടവ എം.ആർ.എം.കെ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർത്ഥികൾ. 2004-2005 അദ്ധ്യയന വർഷത്തിൽ സ്കൂളിലെ 10എ ഡിവിഷനിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളാണ് തന്റെ പിന്മുറക്കാർക്ക് സമ്മാനവുമായി എത്തിയത്. പൂർവ വിദ്യാർത്ഥികളിൽ ഒരാളായ നന്ദകുമാറാണ് ശില്പം നിർമ്മിച്ചതും. ക്ലാസ് ടീച്ചറായിരുന്ന ശ്യാമളകുമാരി ശില്പം അനാവരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ കെ.ജയമോഹൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഹെഡ്മിസ്ട്രസ് എസ്.അനിതകുമാരി ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥികളായ ലിമ, നന്ദകുമാർ എന്നിവർ സംസാരിച്ചു.