photo

നെടുമങ്ങാട്: ഗാന്ധിജയന്തി ദിനത്തിൽ പരിസ്ഥിതി സൗഹൃദപദ്ധതിക്ക് തുടക്കം കുറിച്ച് നെടുമങ്ങാട് ട്രഷറി ജീവനക്കാർ. ഓഫീസിൽ പൂച്ചെടികളും ടെറസിൽ ജൈവ പച്ചക്കറി വിളകളും ഒരുക്കി. താലൂക്കിലെ മാതൃക ഓഫീസായി ട്രഷറിയെ മാറ്റുകയാണ് ലക്ഷ്യം. കഴിഞ്ഞ നവംബറിലാണ് ട്രഷറി സ്വന്തം മന്ദിരത്തിൽ പ്രവർത്തനം ആരംഭിച്ചത്. അന്ന് മുതൽ എല്ലാ മാസവും ഒടുവിലത്തെ ശനിയാഴ്ച ഓഫീസും പരിസരവും ജീവനക്കാർ തന്നെ ശുചീകരിക്കും. സബ് ട്രഷറി ഓഫീസർ അനിൽകുമാർ, ജൂനിയർ സൂപ്രണ്ട് രാജൻബാബു, സെലക്ഷൻ ഗ്രേഡ് അകൗണ്ടന്റ് അജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണവും ജൈവവിള പരിപാലനവും.