ddd

നെയ്യാറ്റിൻകര: പ്രൈവറ്റ് സ്കൂൾ എംപ്ലോയീസ് സഹകരണ സംഘത്തിൽ കെ.എസ്.ടി.എ പാനലിന് വിജയം. ആകെയുള്ള ഒമ്പത് സീറ്റുകളിലും എതിരില്ലാതെയാണ് കെ.എസ്.ടി.എ നേതൃത്വത്തിലുള്ള സ്ഥാനാർത്ഥികൾ വിജയിച്ചത്. പ്രസിഡന്റായി പാറശാല ഇവാൻസ് യു.പി.എസിലെ അദ്ധ്യാപകൻ എസ്.ജയചന്ദ്രനെയും വൈസ് പ്രസിഡന്റായി മാറനല്ലൂർ ഡി.വി.എൻ.എൻ.എം ഹയർ സെക്കൻഡറി സ്കൂളിലെ ടി.എസ്. മഹേഷ് കുമാറിനെയും തിരഞ്ഞെടുത്തു .

കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ 2018 ഒക്ടോബർ 20 ന് സഹകരണ നിയമപ്രകാരം പിരിച്ചുവിട്ടിരുന്നു. തുടർന്ന് എസ്.ജയചന്ദ്രൻ, പി.വി. പ്രവീൺ, കെ.എം. അജി എന്നിവരടങ്ങുന്ന മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ഭരണം നടത്തിവന്നത്. തുടർന്നാണ് ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നത്. ഡയറക്ടർ ബോർഡ് അംഗങ്ങളായി കെ.എം. അജി, പി.വി.പ്രവീൺ, ആർ.പി. റായി, എൽ. പുഷ്പാബായി, എസ്. സിനി, എൽ.ജി. ഷീജാ ഹെലൻ, എം.ജോയ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ അദ്ധ്യാപകപ്രകടനം നടന്നു. ബസ്‌സ്റ്റാൻഡ് ജംഗ്ഷനിൽ ചേർന്ന യോഗം ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.വിദ്യാവിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ പ്രസാദ് രാജേന്ദ്രൻ, സി.ടി.വിജയൻ, പി.വിവേകാനന്ദൻ, ബെൻറെജി, ബി.ഹരികുമാർ, ആർ.എസ്. രഞ്ചു എന്നിവർ സംസാരിച്ചു.