കാട്ടാക്കട: കഴിഞ്ഞ പ്രളയത്തിൽ നിലമ്പൂർ കാട്ടിലെ മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ രണ്ടുമാസം പ്രായമുള്ള വർഷയെന്ന ആനക്കുട്ടി ചരിഞ്ഞു. ഒരുമാസം മുമ്പാണ് ക്ഷീണിതനായ കുഞ്ഞനാനയെ കാപ്പുകാട്ടെ ആന പുനരധിവാസ കേന്ദ്രത്തിലെത്തിച്ചത്. നിലമ്പൂരിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കുറച്ച് ദിവസം പരിചരിച്ചശേഷം ചികിത്സയ്ക്കുവേണ്ടിയാണ് കേട്ടൂരിലെത്തിച്ചത്. രണ്ടുദിവസമായി ക്ഷീണിതയായ ആനക്കുട്ടി ഗജദിനമായ ഇന്നലെ ചരിയുകയായിരുന്നു. വനം, വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയ ശേഷം വൈകിട്ടോടെ കാപ്പുകാട്ടു തന്നെ മൃതദേഹം സംസ്‌കരിച്ചു.