ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 318/2018 പ്രകാരം ജൂനിയർ കൺസൾട്ടന്റ് (അനസ്‌തേഷ്യ) മൂന്നാം എൻ.സി.എ.(മുസ്ലിം) തസ്തികയിലേക്കുള്ള അഭിമുഖം 9ന് രാവിലെ 9.30 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾ 8ന് ഹാജരാകണം.
കാറ്റഗറി നമ്പർ 319/2018 പ്രകാരം ജൂനിയർ കൺസൾട്ടന്റ് (അനസ്‌തേഷ്യ) മൂന്നാം എൻ.സി.എ (പട്ടികജാതി) തസ്തികയിലേക്ക് 9ന് രാവിലെ 11 മുതൽ ആസ്ഥാന ഓഫീസിൽ അഭിമുഖം നടക്കും.
കാറ്റഗറി നമ്പർ 324/2018 പ്രകാരം ജൂനിയർ കൺസൾട്ടന്റ് (ഡെർമറ്റോളജി ആൻഡ് വെനിറോളജി) മൂന്നാം എൻ.സി.എ.(പട്ടികജാതി) തസ്തികയിലേക്കുള്ള അഭിമുഖം 10 ന് ഉച്ചയ്ക്ക് 12 മുതൽ ആസ്ഥാന ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ രാവിലെ 10ന് ഹാജരാകണം.
കാറ്റഗറി നമ്പർ 325/2018 പ്രകാരം ജൂനിയർ കൺസൾട്ടന്റ് (ജനറൽ മെഡിസിൻ) മൂന്നാം എൻ.സി (ഒ.ബി.സി.) തസ്തികയിലേക്ക് 10ന് ഉച്ചയ്ക്ക് 12.30 മുതൽ അഭിമുഖം നടക്കും. ഉദ്യോഗാർത്ഥികൾ രാവിലെ 10ന് ആസ്ഥാന ഓഫീസിൽ ഹാജരാകണം.
കാറ്റഗറി നമ്പർ 323/2018, 320/2018, 321/2018, പ്രകാരം ജൂനിയർ കൺസൾട്ടന്റ് (ജനറൽ സർജറി) മൂന്നാം എൻ.സി.എ. (ഈഴവ/തിയ്യ/ബില്ലവ, മുസ്ലിം, പട്ടികജാതി) തസ്തികകളിലേക്ക് 11ന് യഥാക്രമം രാവിലെ 9.30, 10.30, ഉച്ചയ്ക്ക് 12.30 മുതൽ ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 2/2018 പ്രകാരം അസിസ്റ്റന്റ് ടു ദ ഫാർമകോഗ്നോസി ഓഫീസർ തസ്തികയിലേക്ക് 10, 11 തീയതികളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 12 മണിക്കും അഭിമുഖം നടത്തും. ഇത് സംബന്ധിച്ച് വ്യക്തിഗത അറിയിപ്പ് ലഭിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ. 1 സി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471-2546325).
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 31/2018, 148/2018 പ്രകാരം അസി.പ്രൊഫസർ ഇൻ മൈക്രോബയോളജി (ഒന്നാം എൻ.സി.എ.-മുസ്ലിം, പട്ടികവർഗം), കാറ്റഗറി നമ്പർ 137/2018 പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി (ഒന്നാം എൻ.സി.എ.-വിശ്വകർമ്മ) തസ്തികകളിലേക്ക് 9 ന് യഥാക്രമം രാവിലെ 9.40, 11.20, ഉച്ചയ്ക്ക് 12 മണിക്കും കാറ്റഗറി നമ്പർ 147/2018, 146/2018 പ്രകാരം അസി.പ്രൊഫസർ ഇൻ ഫോറൻസിക് മെഡിസിൻ (ഒന്നാം എൻ.സി.എ.-വിശ്വകർമ്മ, ഹിന്ദുനാടാർ) തസ്തികകളിലേക്ക് 10ന് യഥാക്രമം രാവിലെ 9.30, 10നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 എ വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471-2546448).
കാറ്റഗറി നമ്പർ 308/2018 പ്രകാരം റേഡിയോഗ്രാഫർ ഗ്രേഡ് 2 (പട്ടികവർഗക്കാർക്ക് മാത്രമായി) തസ്തികയിലേക്ക് 9ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 227/2016 പ്രകാരം ഹൈസ്‌കൂൾ അസിസ്റ്റന്റ് (ഫിസിക്കൽ സയൻസ്) നേരിട്ടുളള നിയമനം (മലയാളം മീഡിയം) തസ്തികയിലേക്ക് 9, 10, 11 തീയതികളിൽ കൊല്ലം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കാറ്റഗറി നമ്പർ 277/2017 പ്രകാരം ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) തസ്തികയിലേക്ക് 11ന് രാവിലെ 11.40ന് കൊല്ലം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ കൊല്ലം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.