പ്രാക്ടിക്കൽ/വൈവ
ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയുടെ (ബി.എച്ച്.എം) ആറാം സെമസ്റ്റർ പ്രാക്ടിക്കൽ/വാചാ പരീക്ഷ (2014 സ്കീം) 9 ന് നടത്തും.
നാലാം സെമസ്റ്റർ എം.എസ്.സി സുവോളജി പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവ 10 മുതൽ 18 വരെ നടത്തും.
പരീക്ഷാഫീസ്
മൂന്നാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴ കൂടാതെ നവംബർ 2 വരെയും 150 രൂപ പിഴയോടെ നവംബർ 6 വരെയും 400 രൂപ പിഴയോടെ നവംബർ 8 വരെയും അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴ കൂടാതെ 14 വരെയും 150 രൂപ പിഴയോടെ 17 വരെയും 400 രൂപ പിഴയോടെ നവംബർ 19 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം.
നെറ്റ് പരിശീലനം
അറബിക് വിഭാഗം നടത്തുന്ന എക്സ്റ്റൻഷൻ പ്രോഗ്രാമിന്റെ ഭാഗമായി അറബിയിൽ നെറ്റ് എഴുതുന്നവർക്കായി 11, 12, 13 തീയതികളിൽ കാര്യവട്ടം കാമ്പസിൽ പരിശീലനം നൽകുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം. ഫോൺ: 8156860450