tk-sarojini

തിരുവനന്തപുരം: എൻ.ജി.ഒ അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും പൊതുമരാമത്ത് വകുപ്പ് റിട്ട. സൂപ്രണ്ടുമായ ഇ.കെ പൊതുവാളിന്റെ ഭാര്യ കണ്ണൂർ,​ അന്നൂർ ആലിൻകീഴിന് സമീപം ടി.കെ സരോജിനി (72)​ നിര്യാതയായി. മക്കൾ: ടി.കെ ശൈലജ (അദ്ധ്യാപിക,​ എസ്.എ.ബി.ടി.എം ഹൈസ്കൂൾ,​ തായിനേരി)​,​ ടി.കെ ഗിരിധരൻ (സിവിൽ എൻജിനീയർ)​,​ ടി.കെ വിശ്വരാജ് (അദ്ധ്യാപകൻ,​ ദുർഗ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്)​. മരുമക്കൾ: കെ.പി രഘുരാമൻ (റിട്ട. അദ്ധ്യാപകൻ,എസ്.എ.ബി.ടി.എം ഹൈസ്കൂൾ,​ തായിനേരി)​,​ കെ.കെ രജിത (സഹകരണ വകുപ്പ് ആഡിറ്റർ കണ്ണൂർ)​,​ പി.സി അനുഷ (അസി. പ്രൊഫ.ജേബീസ് ബി.എഡ് കോളേജ് കുറ്റൂർ)​. സംസ്കാരം ഇന്ന് ​ രാവിലെ 10ന് മൂരിക്കൊവ്വൽ ശാന്തിസ്ഥലയിൽ.