psc

കാറ്റഗറി നമ്പർ 121/2013 പ്രകാരം നിയമ വകുപ്പിൽ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്ക് കൂട്ടിച്ചേർക്കൽ വിജ്ഞാപനം വഴി ഉൾപ്പെടുത്തിയ ശ്രവണവൈകല്യമുളള ഉദ്യോഗാർത്ഥികൾക്ക് 16 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. രാവിലെ എട്ടിന് ഹാജരാകണം. അറിയിപ്പ് പ്രൊഫൈൽ, എസ്.എം.എസ് വഴി അയച്ചിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ, വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, വ്യക്തിവിവരണ കുറിപ്പ് എന്നിവ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ. 2 സി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ : 0471-2546294).
കൊല്ലം ജില്ലയിൽ കാറ്റഗറി നമ്പർ 70/2018, 73/2018 പ്രകാരം വിവിധ വകുപ്പുകളിൽ ആയ (എൻ.സി.എ. - പട്ടികജാതി, ഒ.ബി.സി.) തസ്തികയിലേക്ക് 11 ന് രാവിലെ 10.30 ന് കൊല്ലം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്.എം.എസ്. വഴി അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവർ കൊല്ലം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.


ഒ.എം.ആർ. പരീക്ഷ

തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ കാറ്റഗറി നമ്പർ 276/2018 പ്രകാരം ഗ്രാമവികസന വകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് 2 തസ്തികയിലേക്ക് 12 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. കാറ്റഗറി നമ്പർ 5/2018 പ്രകാരം ആരോഗ്യവകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിലേക്ക് 15 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും.

പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

വകുപ്പുതല പരീക്ഷാ ജൂലായ് 2019 ന്റെ ഭാഗമായി 19 ന് തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ.എൻജിനിയറിംഗ് കോളേജിലെ ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിൽ രണ്ട് സെഷനുകളിലായി ഉൾപ്പെടുത്തിയിരുന്ന 390 പരീക്ഷാർത്ഥികൾ കൊല്ലം, പെരുമൺ, എൻജിനിയറിംഗ് കോളേജ് സെന്റർ രണ്ടിലും മലപ്പുറം, കുറ്റിപ്പുറം, എം.ഇ.എസ്. എൻജിനിയറിംഗ് കോളേജ് സെന്റർ ഒന്നിൽ രണ്ട് സെഷനുകളിലായി ഉൾപ്പെടുത്തിയിരുന്ന 375 പരീക്ഷാർത്ഥികൾ പാലക്കാട്, ശ്രീകൃഷ്ണപുരം, ഗവ.എൻജിനിയറിംഗ് കോളേജിലും ഓൺലൈൻ പരീക്ഷയ്ക്ക് ഹാജരാകണം. പുതുക്കിയ അഡ്മിഷൻ ടിക്കറ്റുകൾ സ്വന്തം പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.