വിതുര: കാറ്റൊന്ന് വീശിയാൽ മഴയൊന്ന് പെയ്താൽ അപ്പോൾ മറയുന്ന ഇവിടുത്തെ വൈദ്യുതി നാട്ടുകാരെ വട്ടം കറക്കുകയാണ്.ഈ കാറ്റും മഴയും കറണ്ടും തമ്മിലുള്ള ഒത്തു കളി തുടങ്ങിയിട്ട് നാളുകളേറെ ആയെന്നാണ് നാട്ടുകാർ പറയുന്നത്. അതിനാൽ വിതുര,തൊളിക്കോട് പഞ്ചായത്തുകളിൽ വൈദ്യുതി മുടക്കം പതിവാണെന്ന് തന്നെ പറയാം..
മഴക്കാലമായതോടെ വൈദ്യുതി പോകുന്നതും വരുന്നതുമെല്ലാം തോന്നും പടിയാണ്.
ഇടവിട്ട് മണിക്കൂറുകളോളം വൈദ്യുതി വിതരണം മുടങ്ങുന്നത് പതിവായിട്ട് ഒരാഴ്ചയാകുന്നു.പകൽ സമയത്തെ വൈദ്യുതി മുടക്കം വ്യാപാരി സമൂഹത്തെ വലയ്ക്കുകയാണ്. വൈദ്യുതിക്ക് നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് മന്ത്രിയും വകുപ്പ് മേധാവികളും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും മറിച്ചാണ് സംഭവിക്കുന്നത്. വൈദ്യുതി ഓഫീസുകളിൽ പരാതിയുടെ പ്രളയമാണ്.തൊളിക്കോട് പഞ്ചായത്തിലാണ് വിതുരയെ അപേക്ഷിച്ച് വൈദ്യുതി പ്രതിസന്ധി രൂക്ഷം. വൈദ്യുതിവിതരണത്തിലെ വ്യത്യാനം ഇലക്ട്രിക് ഉപകരണങ്ങൾ കേടാക്കുകയാണ്.അടിക്കടി വൈദ്യുതി വന്നുപോകുന്നത് മൂലം ഫ്രിഡ്ജ്,ഫാൻ,ടി.വി.ലാപ്ടോപ്പ്,കംപ്യൂട്ടർ എന്നിവയുടെ പ്രവർത്തനം അവതാളത്തിലാണ്..ഇവയെ ആശ്രയിക്കുന്ന വ്യാപാരികളുടെ അവസ്ഥയും കഷ്ടത്തിലാണ്.പലയിടത്തേയും വൈദ്യുതി ഉപകരണങ്ങൾ തകർന്നു.ഈ അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ അഭ്യർത്ഥന.
1. കുടിവെള്ളവും മുട്ടും
വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ കുടിവെള്ള വിതരണവും തടസപ്പെ
ബാധിക്കുന്നതായും പരാതിയുണ്ട്..വൈദ്യുതി വിതരണത്തിലെ വ്യതിയാനം പമ്പ് ഹൗസുകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.കൃത്യമായും സമയക്രമം പാലിച്ചും പമ്പിംഗും നടത്താനും കഴിയുന്നില്ല.ഇതിനാൽ കുടിവെള്ളപ്രശ്നവും നാട്ടുകാരെ വലയ്ക്കുന്നുണ്ട്..
വിതുര പഞ്ചായത്തിലെ പേപ്പാറ ഡാമിൽ വൈദ്യുതി ഉത്പാദനം തകൃതിയായി നടക്കുമ്പോഴാണ് വിതുര തൊളിക്കോട് പഞ്ചായത്തകളിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നത്.. പ്രതിദിനം മൂന്ന് മെഗാവാട്ട് വൈദ്യുതിയാണ് പേപ്പാറ ഡാമിൽ നിന്നും ഉത്പാദിപ്പിക്കുന്നത്. നേരത്തേ ശക്തമായ മഴയെ തുടർന്ന് രണ്ട് തവണ ഡാമിലെ ജലനിരപ്പ് ഉയരുകയും ഷട്ടറുകൾ തുറന്നുവിടുകയും ചെയ്തിരുന്നു.ഫലത്തിൽ പഞ്ചായത്തിൽ വൈദ്യുതി ഉത്പാദനം തകൃതിയാകുമ്പോൾ നാട്ടുകാർ സമരം നടത്തേണ്ട അവസ്ഥയാണ്
വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ വ്യാപാരി സമൂഹവും പ്രതിസന്ധിയിലാണ്.ഫ്രിഡ്ജിലും,ഫ്രീസറിലും മറ്റും സൂക്ഷിച്ചിരിക്കുന്ന പാലും,ഐസ്ക്രീമും മറ്റും കേടാകുകയും വൻ നഷ്ടം ഉണ്ടാകുകയും ചെയ്യുന്നതായി വ്യാപാരികൾ പറയുന്നു.തള്ളച്ചിറ മേഖലയിൽ രൂക്ഷമായ വോൾട്ടേജ് ക്ഷാമവും നേരിടുന്നുണ്ട്.