octo05a

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്‌സ് ഹയർസെക്കൻഡറി സ്കൂളിലെ കലോത്സവം " മയൂഖം 2019 " സിനിമാ താരം എം.ആർ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥിയും ക്യാമറാമാനുമായ അയ്യപ്പൻ മുഖ്യാതിഥിയായി. സ്കൂൾ ചെയർപേഴ്സൺ അനഘ.എസ്.നായർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ജോയിന്റ് സെക്രട്ടറി ജയശ്രീ, എച്ച്.എം മുരളീധരൻ, പ്രിൻസിപ്പൽ രജിത് കുമാർ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഹസീന, സ്റ്റാഫ് സെക്രട്ടറി മനോജ്, ഫൗസിയ, സ്കൂൾ സെക്രട്ടറി ജിതിൻ എന്നിവർ സംസാരിച്ചു