ddd

നെയ്യാറ്റിൻകര:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വയോജന ദിനാചരണം നെയ്യാറ്റിൻകര മുനിസിപ്പൽ വൈസ് ചെയർമാൻ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് ജെ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് സെക്രട്ടറി ഡി.ശ്രീകണ്ഠൻനായർ,കൗൺസിലർ എൻ.ഉഷാകുമാരി,കെ. കുമാരപിള്ള,ഒ.മുഹമ്മദ് ഹനീഫ തുടങ്ങിയവർ സംസാരിച്ചു.ഡോ.ജി.ഭദ്രൻ ക്ലാസെടുത്തു. മുതിർന്ന അംഗങ്ങളെ യോഗത്തിൽ ആദരിച്ചു.