thampanoor-ravi-
thampanoor ravi

തിരുവനന്തപുരം: പി.എസ്.സി റാങ്കുകാരെ നിയമിക്കുന്നതിനൊപ്പം ദീർഘകാലമായി പണിയെടുക്കുന്ന താത്കാലികക്കാരെ തുടരാനനുവദിച്ച് കെ.എസ്.ആർ.ടി.സിയിലെ പ്രശ്നം പരിഹരിക്കാൻ അധികാരികൾ തയ്യാറാവണമെന്ന്‌ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ തമ്പാനൂർ രവി പറഞ്ഞു.

ഡ്രൈവർമാരുടെയും ബസിന്റെയും ദൗർലഭ്യം ചൂണ്ടിക്കാട്ടി സ്വകാര്യ മുതലാളിമാരിൽ നിന്ന് വാടകയ്ക്ക് വണ്ടിയിറക്കാനുള്ള തന്ത്രമാണ് ഇപ്പോൾ നടക്കുന്നത്. 15,​000 ഡ്രൈവർമാരും അത്രതന്നെ കണ്ടക്ടർമാരും വേണ്ട സ്ഥാനത്ത് 11,​850 ഡ്രൈവർമാരും 10,​650 കണ്ടക്ടർമാരുമാണുള്ളത്. കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സർവീസ് റദ്ദാക്കലാണ് നടക്കുന്നത്. വേണ്ടത്ര പഠനങ്ങളില്ലാതെ സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കിയതിന്റെ ഫലമാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.