scholarship
scholarship

തിരുവനന്തപുരം:ഒ.ബി.സി പ്രീമെട്രിക് സ്‌കോളർഷിപ്പിന് ന്യൂനപക്ഷ വിഭാഗക്കാർക്ക് ഏർപ്പെടുത്തിയ അതേ മാനദണ്ഡം ഈഴവ, വിശ്വകർമ്മ, നാടാർ തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്കും ബാധകമാക്കണമെന്ന് കേരള വിശ്വകർമ്മ സഭ ജനറൽ സെക്രട്ടറി ടി.കെ.സോമശേഖരൻ ആവശ്യപ്പെട്ടു.

സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികൾക്ക് 60 ശതമാനം മാർക്ക് മതിയെന്നിരിക്കെ പിന്നാക്ക വിഭാഗത്തിലെ കുട്ടികൾക്ക് 80 ശതമാനം മാർക്ക് വേണം. കുടുംബ വാർഷിക വരുമാനത്തിലും സമാനമായ വിവേചനമാണുള്ളത്. .

നീതി നിഷേധം :

വിഷ്ണുപുരം

പ്രീമെട്രിക് സ്‌കോളർഷിപ്പ് വിതരണത്തിൽ ഈഴവ, വിശ്വകർമ്മ, നാടാർ വിഭാഗക്കാരോട് ചിറ്റമ്മ മനോഭാവം കാട്ടുന്ന സർക്കാർ നിലപാട് വഞ്ചനാപരമാണെന്ന് വി.എസ് .ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു. അൺഎയ്ഡഡ് സ്‌കൂളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലുള്ള കുട്ടികൾക്ക് ഒരു നിയമവും പിന്നാക്ക വിഭാഗക്കാർക്ക് മറ്റൊരു നിയമവുമാണ്. ഇത്തരം സാമൂഹ്യ നീതി നിഷേധത്തിനെതിരെ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

കുട്ടികളെ ഒന്നായി

കാണണം

സർക്കാർ, എയ്‌ഡഡ്‌, അൺഎയ്ഡഡ് മേഖലകളിലെ കുട്ടികളെ ഒരേ മനസോടെ കാണാൻ സർക്കാർ തയാറാകണമെന്ന് കേരള റെക്കഗ് നൈസ്ഡ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ആനന്ദ് കണ്ണശ്ശ പറഞ്ഞു . മൂന്ന് മേഖലകളിലെയും കുട്ടികളെ ഒന്നായി കാണാൻ സർക്കാരിനെ പ്രേരിപ്പിക്കുന്ന കേരളകൗമുദി വാർത്ത മാദ്ധ്യമലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.