andoor

കണിയാപുരം : അണ്ടൂർക്കോണം പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ മുതിർന്നവർക്കും കുട്ടികൾക്കും ഉള്ള വീൽചെയർ, ശ്രവണ സഹായി തുടങ്ങിയ ഉപകരണങ്ങൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി നിർവഹിച്ചു. വൈസ് പ്രസിഡന്റ് പൊടിമോൻ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൃഷ്ണൻകുട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബുഷ്‌റനവാസ്, സുനിത, മെമ്പർമാരായ ജയചന്ദ്രൻ, രമേശൻ, സീനത്തുൽമസീദ ഷീജ, ഷിജി ജയകുമാരി, സെക്രട്ടറി സി. അശോക് എന്നിവർ പങ്കെടുത്തു.