durgashtami-

തിരുവനന്തപുരം: ദുർഗാഷ്ടമി ദിനമായ ഇന്ന് സന്ധ്യയോടെ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം പുസ്തകങ്ങളും പഠനോപകരണങ്ങളും തൊഴിലുപകരണങ്ങളും പൂജ വയ്ക്കും. നാളെ മഹാനവമി. വിജയദശമി ദിനമായ ചൊവ്വാഴ്ച രാവിലെ മുതൽ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങും.

ക്ഷേത്രങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും എഴുത്തിനിരുത്തൽ നടക്കും. വിജയദശമി ദിവസം രാവിലെ ഏതു നേരവും എഴുത്തിരുത്താം. ജ്യോതിഷ പ്രകാരം രാവിലെ എട്ടു മുതലാണ് മെച്ചപ്പെട്ട സമയം. പൂജവയ്പായതോടെ തമിഴ്നാട്ടിൽ നിന്നു കൂടുതൽ പൂക്കൾ എത്തിത്തുടങ്ങി. ഓണക്കാലത്തെക്കാൾ വിലയാണ് പൂക്കൾക്ക്. അയൽ സംസ്ഥാനങ്ങളിലെല്ലാം വലിയ ആഘോഷങ്ങൾ നടക്കുന്നതാണ് പൂവിനു വില കൂടാൻ കാരണം. കനത്ത മഴമൂലം വിളവും കുറവാണ്. ക്ഷേത്രങ്ങളിൽ നവരാത്രി സംഗീത, നൃത്തോത്സവം തുടരുകയാണ്.