
തിരുവനന്തപുരം: രാജ്യത്തിലെ ആൾക്കൂട്ട ആക്രമണങ്ങളിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്റി നരേന്ദ്ര മോദിക്ക് കത്തെഴുതിയ സാംസ്കാരിക പ്രവർത്തകർക്കെതിരെ രാജ്യദ്റോഹ കുറ്റം ചുമത്തിയതിൽ പ്രതിഷേധിച്ച് 'കത്തെഴുതിയത് കുറ്റമെങ്കിൽ ഇനിയും കത്തുകൾ പിന്നാലെ ' എന്ന മുദ്റാവാക്യവുമായി ഡി.വൈ.എഫ്.ഐ പ്രധാനമന്ത്രിക്ക് കത്തുകൾ അയച്ചു. വട്ടിയൂർക്കാവ് പോസ്റ്റോഫീസിൽ സംഘടിപ്പിട്ട പ്രതിഷേധ പരിപാടി അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വി.വിനീത് അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് പ്രവർത്തകർ പ്രധാനമന്ത്രിക്ക് കത്തെഴുതി പോസ്റ്റ് ബോക്‌സിൽ നിക്ഷേപിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്.കവിത, ജില്ലാ സെക്രട്ടറി കെ.പി പ്രമോഷ്, ട്രഷറർ വി. അനൂപ്, ആർ.എസ്. ബാലമുരളി, എ.എം. അൻസാരി, സുരേഷ് ബാബു, പ്രതിൻ സാജ് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.
സാംസ്കാരിക പ്രവർത്തകർക്കെതിരെ കേസെടുത്തത് ജനാധിപത്യ വിരുദ്ധമാണെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ജി.പി.ഒ മാർച്ച് സി.പി.എം ജില്ലാ കമ്മിറ്റി അംഗം ഇ.ജി മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. ഷാഹിൻ അദ്ധ്യക്ഷനായി, എം.ആർ. സിബി, പ്രിയദർശൻ, ബ്രിട്ടോ സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.