തിരുവനന്തപുരം: കോഴിക്കോട് കൂടത്തായിയിലെ ദുരൂഹമരണങ്ങൾ തെളിയിച്ച പൊലീസ് സംഘത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.കേസന്വേഷണത്തിൽ മുൻപന്തിയിൽ തന്നെയാണ് തങ്ങളെന്ന് പൊലീസ് ഒരിക്കൽകൂടി തെളിയിച്ചു. അതേസമയം,​ സാംസ്‌കാരികമായും ബൗദ്ധികമായും ഏറെ മുന്നിലെന്ന് അഭിമാനിക്കുന്ന കേരളം തന്നെ ഇത്തരമൊരു കൊലപാതക പരമ്പരയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.