vidhyarambham

തിരുവനന്തപുരം: വിജയദശമി ദിനമായ നാളെ കേരളകൗമുദി സംഘടിപ്പിക്കുന്ന വിദ്യാരംഭ ചടങ്ങുകൾ രാവിലെ 7.30ന് തുടങ്ങും. എസ്.എൻ.ഡി.പി യോഗം പേട്ട ശാഖാ ഹാളിൽ വിവിധ മേഖലകളിലെ ഏഴ് പ്രശസ്തർ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. ഹരിഃ ശ്രീ കുറിക്കുന്ന കുരുന്നുകൾക്ക് സമ്മാനങ്ങളും നൽകും. വിദ്യാരംഭത്തിന്റെ ഫോട്ടോ പാരമൗണ്ട് സ്റ്റുഡിയോ നൽകും.

മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവും ഐ.എസ് ആർ.ഒ മുൻ ശാസ്ത്രജ്ഞനുമായ എം. ചന്ദ്രദത്തൻ, ഫയർഫോഴ്‌സ് മേധാവി എ. ഹേമചന്ദ്രൻ, സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജുപ്രഭാകർ, അനന്തപുരി ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. മാർത്താണ്ഡപിള്ള, വെറ്ററിനറി സർവകലാശാലയുടെ ആദ്യ വൈസ്ചാൻസലറും ഊർജ, ജലവിഭവ വകുപ്പുകളുടെ സെക്രട്ടറിയുമായ ഡോ. ബി. അശോക്,​ തിരുവനന്തപുരം ജില്ലാ സബ്കളക്ടറായിരുന്ന ദിവ്യ എസ്. അയ്യർ, ​സെൻസർ ബോർഡ് അംഗം ഗിരിജാ സേതുനാഥ് തുടങ്ങിയവരാണ് എഴുത്തിനിരുത്തുന്നത്.

04717117002,​ 9645089898 എന്നീ നമ്പരുകളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യാം.