കാട്ടാക്കട:മഹാത്മാഗാന്ധിയുടെ150ാംജന്മവാർഷികത്തോടനുബന്ധിച്ച് കാട്ടാക്കട സുശ്രുത ചാരിറ്റബിൾ മെഡിക്കൽ ട്രസ്റ്റ് ആര്യനാട് ഗവൺമെന്റ് വി ആൻഡ് എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ശുചത്വ ബോധ റാലി സ്കൂൾ പ്രിൻസിപ്പൽ വി.കെ.രഘു ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പൽബീനാകുമാരി,ഷിബു (സ്കൗട്ട് മാസ്റ്റർ)സുമിത.സി.എസ്,ശൈലജ,സുശ്രുത ചാരിറ്റബിൾ മെഡിക്കൽ ട്രസ്റ്റ് സെക്രട്ടറി ഡോ.കെ.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.സുശ്രുത അഡ്വാൻസ്ഡ് ആയുർവേദ നഴ്സിംഗ് സ്കൂളിന്റെയും,വോളന്റിയർമാരായ വിദ്യാർത്ഥികളും അദ്ധ്യാപകരും ശുചിത്വ ബോധവത്കരണ റാലിക്ക് നേതൃത്വം നൽകി.തുടർന്ന് ആര്യനാട് പൊതുജനാരോഗ്യകേന്ദ്രവും പരിസരവും വൃത്തിയാക്കൽ,ശുചിത്വ പ്രതിജ്ഞ,പ്രതിജ്ഞാ ബാനർ ഒപ്പ് ശേഖരണം എന്നിവ സംഘടിപ്പിച്ചു.ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ മെഡിക്കൽ ഓഫീസർ ഡോ.സി.രാധിക,ഡോ.എ.എസ്.പ്രകാശ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത വോളന്റിയർമാരെ ആദരിച്ചു.