karakkonam

വെള്ളനാട്: വെള്ളനാട് നളന്ദ പാരലൽ കോളേജ് റൂബി ഫെസ്റ്റ് വാർഷികവും ശാസ്ത്ര പ്രദർശനവും വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. നാളെ സമാപിക്കും. വിജ്ഞാനവും കൗതുകകരവുമായ കാഴ്ചകളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്.

കേരള പൊലീസ്, ഫയർഫോഴ്സ്, കാരക്കോണം മെഡിക്കൽ കോളെജ്, വനംവകുപ്പ്, പുരാവസ്തു വകുപ്പ്, ആയുർവ്വേദ കോളേജി, ബൊട്ടാമിക്കൽ ഗാർഡൻ ,കരകൗശല വികസന കോർപ്പറേഷൻ, മിത്രനാക്തൻ, ഡെയിൽവ്യൂ, കൃഷിവിജ്ഞാന കേന്ദ്രം, കരണാസായി, മൊബൈൽ ട്രാഫിക് ഇലക്ട്രോണിക് പാർക്ക്, നാണയ, അപൂർവ്വ പുരാവസ്തു ശേഖരം,ചിത്രകലാ പ്രദർശനം, ശുചിത്വമിഷൻ, കേരള കൗമുദി ഉൾപ്പെടെയുള്ള വിവിധ പത്ര സ്ഥാപനങ്ങളുടെ സ്റ്റാളുകൾ എന്നിവയും പ്രദർശനത്തിനുണ്ട്. ശാസ്ത്ര പ്രദർശനത്തോടനുബന്ധിച്ച് കുട്ടികൾക്കായി കലാമത്സരങ്ങൾ, കലാപരിപാടികൾ, ക്വിസ് മത്സരം, വിദ്യാഭ്യാസ സെമിനാർ, സാംസ്ക്കാരിക സമ്മേളനം എന്നീ വൈവിദ്ധ്യമാർന്ന പരിപാടികളും മേളയിലുണ്ട്.

8ന് രാവിലെ 10മുതൽ രചനാ മത്സരങ്ങൾ. വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും. നളന്ദ പ്രിൻസിപ്പൽ മോഹനൻ നായർ അദ്ധ്യക്ഷത വഹിക്കും. ഡോ.ജെ. ഹരീന്ദ്രൻ നായർ സമ്മാനദാനം നടത്തും. ഡോ.എൽ.ആർ.മധുജൻ, ഡോ.സജിതാ ഭദ്രൻ, വെള്ളനാട് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് മിനി, ടി. ജോസ്, പഞ്ചമിസജീവ് എന്നിവർ സംസാരിക്കും. വൈകിട്ട് 6.30മുതൽ കലാ സന്ധ്യ.കരക്കേ ഗാനമേള.