കല്ലമ്പലം: പാലക്കാടുള്ള കുടുംബം സഞ്ചരിച്ചിരുന്ന കാർ കുഴിയിലേക്ക് മറിഞ്ഞ് സ്ത്രീ അടക്കം ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെ ദേശീയപാതയിൽ കല്ലമ്പലം ജംഗ്ഷനു സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം തെറ്റി വലത്തുവശത്തുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. സംഭവ സമയം ഇതുവഴി കടന്നുപോയ മറ്റു വാഹനത്തിലുള്ളവർ അറിയിച്ചതിനെ തുടർന്ന് കല്ലമ്പലം പൊലീസും ഹൈവേപൊലീസും സ്ഥലത്തെത്തി പരിക്കേറ്റവരെ സ്വകാര്യ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു.