vld-1

വെള്ളറട: കൂതാളി ഇ.വി.യു.പി.എസിൽ പാഠം ഒന്ന് പാഠത്തേക്ക് പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ശശിധരൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ജയദാസ് അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ ബൈജു മുഖ്യ സന്ദേശം നൽകി.നമ്മുടെ അന്നം നമ്മുടെ നെല്ല് എന്ന മുദ്രാവാക്യത്തോടുകൂടി സ്കൂളിലെ കുട്ടിക8 പ്രത്യേകം തയ്യാറാക്കിയ നിലത്ത് നെൽവിത്തുകളും പച്ചക്കറി വിത്തുകളും വിതച്ചു.ഹെഡ് മാസ്റ്റർ വി.കെ.മനോജ്,സ്കൂൾ മാനേജർ ബാലചന്ദ്രൻ നായർ,ലൈജു,റൂഫസ് തുടങ്ങിയവർ സംസാരിച്ചു.