mahakoodi

തിരുവനന്തപുരം: കല്ലുംമൂട് ശ്രീമഹാദേവി ക്ഷേത്രത്തിൽ നടക്കുന്ന മഹാകോടി അർച്ചനയുടെ ഭാഗമായി സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. മുൻ ഡി.ജി.പി ടി.പി.സെൻകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം. വിൻസെന്റ് എം.എൽ.എ എന്നിവർ ക്ഷേത്ര പൂജയിലും മഹായജ്ഞത്തിലും പങ്കെടുത്തു. സാംസ്കാരിക സമ്മേളനത്തിൽ ഡോ. അതിയന്നൂർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കോടി അർച്ചന കമ്മിറ്റി അംഗം വിനോദ് കുമാർ. എസ്.കെ, രാജൻ. ആർ.യു എന്നിവർ പങ്കെടുത്തു.