വെള്ളറട:ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പവൈസേഴ്സ് ഫെഡറേഷൻ നെയ്യാറ്റിൻകര താലൂക്ക് സമ്മേളനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് രാജേഷ് ഖന്ന അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിനു സുബ്രഹ്മണ്യം മുഖ്യ പ്രഭാഷണം നടത്തി.എൻ.ലോറൻസ്,സജു ഡി.എസ്,സുനിൽകുമാർ,അനിൽകുമാർ,ഹരി, തുടങ്ങിയവർ സംസാരിച്ചു.ബിജു സ്വാഗതവും ജോൺ ബെനറ്റ് നന്ദിയും പറഞ്ഞു.ഭാരവാഹികളായി രാജേഷ് ഖന്ന (പ്രസിഡന്റ് ), ഗിൽബർട്ട് രാജ്, ശശി (വൈസ് പ്രസിഡന്റുമാർ ),ബിജു ജി വെള്ളറട (സെക്രട്ടറി ) ഉദയകുമാരി , കൃഷ്ണൻ നായർ (ജോയിന്റ് സെക്രട്ടറിമാർ ),ജോൺ ബെനറ്റ് (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.