v-muraleedharan

തിരുവനന്തപുരം: വിദേശത്ത് ഇന്ത്യയുടെ അഭിമാനമുയർത്തുന്നതിൽ പ്രവാസികളുടെ പങ്ക് വളരെ വലുതാണെന്ന് മന്ത്രി വി. മുരളീധരൻ പറഞ്ഞു. യു.എസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൈ പ്രിൻസസ് ഫൗണ്ടേഷന്റെ പെൺകുട്ടികൾക്കായുള്ള സ്‌കോളർഷിപ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ ഡി.ജി.പി ടി.പി. സെൻകുമാർ, രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ നേടിയ ലഫ്. കേണൽ ഹേമന്ത് രാജ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് സംസ്‌കൃത വിഭാഗം അദ്ധ്യക്ഷ ലക്ഷ്മി ശങ്കർ, കേരള ഹിന്ദൂസ് ഒഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് സതീഷ് അമ്പാടി, വിശ്വരൂപൻ, മൈ പ്രിൻസസ് ഫൗണ്ടേഷൻ സ്ഥാപക നിഷ പിള്ള, നിഷ അമ്പാടി തുടങ്ങിയവർ സംസാരിച്ചു.