നെയ്യാറ്റിൻകര: ഡോ. ജി.ആർ. പബ്ലിക് സ്‌കൂളിന്റെ 29-ാമത് വാർഷികാഘോഷവും മാധവിമന്ദിരം ലോകസേവാ ട്രസ്റ്റിന്റെ 39-ാം വാർഷികവും ഡോ. ശശിതരൂർ എം.പി ഉദ്ഘാടനം ചെയ്തു. വിവിധ തലങ്ങളിൽ മികവ് പ്രകടിപ്പിച്ച വിദ്യാർത്ഥികൾക്ക് ആദ്ദേഹം പുരസ്‌കാരങ്ങൾ നൽകി. സ്‌കൂൾ മാനേജിംഗ് ട്രസ്റ്റി സിസ്റ്റർ മൈഥിലി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ മറിയ ജോ ജഗദീഷ്, പി.ഗോപിനാഥൻനായർ, ട്രസ്റ്റ് സെക്രട്ടറി അഡ്വ. ആർ.എസ്. ഹരികുമാർ, സ്‌കൂൾ മാനേജർ പി. രവിശങ്കർ പി.ടി.എ പ്രസിഡന്റ് ശരത്കുമാർ എന്നിവർ പങ്കെടുത്തു. സ്‌കൂൾ ഹെഡ്‌ബോയ് നന്ദൻ.എസ് സ്വാഗതവും അസിസ്റ്റന്റ് ഹെഡ്‌ഗേൾ ഫിസാ ഫാത്തിമ നന്ദിയും പറഞ്ഞു.