nss

പാറശാല : എൻ.എസ്.എസ് കരയോഗം വെങ്കഞ്ഞി ശാഖയുടെ വാർഷിക പൊതുയോഗം ജില്ലാ രക്ഷാധികാരി അഡ്വ.വി.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്‌തു.കൊല്ലങ്കോട് തൂക്കമുടിപ്പുരയിലെ കൊല്ലങ്കോട്ടമ്മ ഹാളിൽ നടന്ന ചടങ്ങിൽ ശാഖ പ്രസിഡന്റ് എൻ.അപ്പിക്കുട്ടൻ തമ്പി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് അഡ്വ.വി.ശ്രീകുമാരൻ നായർ,ജില്ലാ നേതാക്കളായ ശ്രീകണ്ഠൻ നായർ,ശ്രീകുമാരൻ നായർ എന്നിവർ സംസാരിച്ചു.സെക്രട്ടറി എം.കുട്ടൻ നായർ സ്വാഗതവും കെ.ചന്ദ്രശേഖരൻ നായർ നന്ദിയും പറഞ്ഞു.രാഷ്ട്രപതിയുടെ അവാർഡ് നേടിയ ഡിവൈ.എസ്.പി എസ്. ഉണ്ണികൃഷ്ണൻ നായർ, മികച്ച ആതുര സേവനത്തിന് മുഖ്യമന്ത്രിയുടെ അവാർഡ് നേടിയ ഡോ.എൻ.സതീഷ് കുമാർ,മുഖ്യമന്ത്രിയുടെ അവാർഡ് സി.ഐ കെ.പ്രദീപ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.സെക്രട്ടറി വാർഷിക റിപ്പോർട്ടും ട്രഷറർ പി. രാമചന്ദ്രൻ തമ്പി വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. കൊല്ലങ്കോട് ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ്മാസ്റ്റർ ജി.മണികണ്ഠൻ നായർ, മഹിളാവിഭാഗം പ്രസിഡന്റ് ലളിതാംബിക തങ്കച്ചി എന്നിവർ നേതൃത്വം നൽകി.