കുഴിത്തുറ: പളുകലിനടുത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മിനി ലോറി ഡ്രൈവർ അറസ്റ്റിൽ. പളുകൽ ഇളഞ്ചറ എഡ്വിൻ ജാക്സൺ (22) ആണ് അറസ്റ്റിലായത്. ബസ് ലഭിക്കാത്ത ദിവസങ്ങളിൽ ജാക്സൺ തന്റെ മിനി ലോറിയിൽ കുട്ടിയെ കാരക്കോണത്തുള്ള സ്കൂളിൽ കൊണ്ടുവിട്ട്, കൂട്ടിക്കൊണ്ടുപോവുക പതിവായിരുന്നു. രണ്ട് ദിവസം മുൻപ് ജാക്‌സൺ വിദ്യാർത്ഥിനിയെ മിനി ലോറിയിൽ വച്ച് പീഡിപ്പിച്ചു. ഇക്കാര്യം വിദ്യാർത്ഥിനിയുടെ വീട്ടുകാർ അറിയുകയും അവർ പളുകൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം ജാക്സനെ അറസ്റ്റുചെയ്യുകയായിരുന്നു.
|