നെയ്യാറ്റിൻകര:നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ക്ഷേത്ര ഉപദേശക സമിതിയും തപസ്യകലാസാഹിത്യ വേദിയും വിശ്വസംസ്കൃതപ്രതിഷ്ഠാനും സംയുക്തമായി നടത്തിയ രാമായണ തത്വസമീക്ഷയുടെ സമാപന സമ്മേളനം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻനായർ ഉദ്ഘാടനം ചെയ്തു.സംസ്കൃത പണ്ഡിതൻ ഡി.നാരായണ ശർമ്മ,സബ് ഗ്രൂപ്പ് ഓഫീസർ ആശാബിന്ദു, ഉപദേശക സമിതി പ്രസിഡന്റ് പി.ആർ രാധീഷ്,സെക്രട്ടറി എം.സുകുമാരൻനായർ, സുധാകരൻ മരുതത്തൂർ,ഉദയൻകൊക്കോട്,സനൽകുമാരൻനായർ,ശോഭാറാണി തുടങ്ങിയവർ പങ്കെടുത്തു.