vidhyarambam

തിരുവനന്തപുരം: അറിവിന്റെ ഹരിഃശ്രീ കുറിക്കാനെത്തിയ ഇരട്ടക്കുട്ടികളിലൊരാൾ കണ്ണീർ പൊഴിച്ചപ്പോൾ രണ്ടാമത്തെയാൾ ആചാര്യന്റെ മടിയിൽ ശാന്തമായിരുന്ന് താലത്തിൽ ഹരിഃശ്രീ എഴുതി. കരഞ്ഞ കുരുന്നിനെ വാരിയെടുത്ത് ആശ്ലേഷിച്ച ആചാര്യൻ ഡോ. ബിജു പ്രഭാകർ കുട്ടിയെ അക്ഷരമെഴുതിച്ചതിന് ശേഷം നെറുകയിൽ അനുഗ്രഹിച്ചു. വെഞ്ഞാറമൂട് പുല്ലമ്പാറ ശ്രീകൈലാസിൽ സാലുവിന്റെയും ആര്യ സോമനാഥിന്റെയും മക്കളായ ശൃംഗ കൈലാസും ശ്രേഷ്ഠ കൈലാസുമാണ് ഇന്നലെ കേരളകൗമുദിയുടെ അക്ഷരമുറ്റത്ത് ഹരിഃശ്രീ കുറിച്ചത്.