loknath-behera

കൂടത്തായി കൊലപാതക പരമ്പരയുടെ അന്വേഷണം പൊലീസിനു വെല്ലുവിളി മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡിന്റെ അംശം കണ്ടെത്തുകയാണ് വെല്ലുവിളി. ഇതിനായി രാജ്യത്തെ ഏ​റ്റവും മികച്ച ലബോറട്ടറിയുടെ സേവനം തേടും.ആവശ്യമെങ്കിൽ കോടതിയുടെ അനുമതിയോടെ വിദേശ ലാബിൽ അയയ്ക്കും.

വിപുലമാക്കും

റോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. നിയമപരമായ ചർച്ചകൾക്കു ശേഷം മറ്റു മരണങ്ങളിൽ പ്രത്യേകം കേസെടുക്കും. കൂടുതൽ പ്രതികളുണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ല. ക്രിമിനൽ അന്വേഷണ വിദഗ്ദ്ധരെ ഉൾപ്പെടുത്തി സംഘത്തെ വിപുലീകരിക്കും.

എവിടെ നിന്ന്?

സയനൈഡ് എങ്ങനെ കിട്ടി എന്നത് പ്രധാനമാണ്. സയനൈഡിന്റെ തെളിവുകൾ കണ്ടെത്തുക അസാദ്ധ്യമല്ല, പക്ഷേ ശ്രമകരമാണ്.

സാഹചര്യത്തെളിവുകൾ ഇനി ശേഖരിച്ചാലും കേസ് ശക്തമാകും. കേസ് ആദ്യം അന്വേഷിച്ചതിലെ അപാകതയെക്കുറിച്ച് ചിന്തിക്കുന്നില്ല.

പുതിയ വഴികൾ

ജോളിയെ കസ്​റ്റഡിയിൽ കിട്ടുന്നതോടെ അന്വേഷണരീതി മാറും. മരിച്ച റോയ് തോമസിന്റെ സഹോദരൻ റോജോയെ വിദേശത്തു നിന്ന് വിളിച്ചുവരുത്തും. മരിച്ചവരുടെ ബന്ധുക്കളുടെ ഡി.എൻ.എ പരിശോധന നടത്തും. കാലപ്പഴക്കവും സാക്ഷികളില്ലാത്തതിന്റെയും വെല്ലുവിളികൾ മറികടക്കണം.